സി.എച്ച് സെന്ററുകള്‍ അശരണരുടെ കണ്ണീരൊപ്പുന്നു: ഹൈദരലി തങ്ങള്‍

ആസ്പത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ അശരണര്‍ക്കും നിര്‍ധനര്‍ക്കും ആശാകേന്ദ്രമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. 
 
മഞ്ചേരി സി.എച്ച്. സെന്റര്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. ഇബ്‌റാഹീം ഹാജി എടരിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, മമ്മുണ്ണിഹാജി എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുല്‍ഹമീദ്, കെ.പി മുഹമ്മദ്കുട്ടി, വല്ലാഞ്ചിറ മുഹമ്മദലി, തോപ്പില്‍ മുസ്തഫ, റഫീഖ് മേച്ചേരി, ശുഹൈബ് പനങ്ങാങ്ങര, അസീസ് വെങ്കിട്ട, വല്ലാഞ്ചിറ മജീദ്, അഡ്വ. എന്‍.സി ഫൈസല്‍, നിര്‍മാണ്‍ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, ആര്‍ക്കിടെക് രാജീവ് മാന്വല്‍ പ്രസംഗിച്ചു.

Search site

MALAPPURAM

തിരൂരങ്ങാടി താലൂക്ക് ആസ്പത്രി പുതിയ കെട്ടിടമൊരുങ്ങുന്നു

താലൂക്ക് ആസ്പത്രിയില്‍ എന്‍. ആര്‍. എച്ച് .എം ഫണ്ടില്‍ നിര്‍മിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടം പണി പുരോഗമിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് നിലവിലെ പ്രസവ വാര്‍ഡിന് പിറകില്‍ രണ്ടു നില കെട്ടിടം പണിയുന്നത്. 13000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. കെട്ടിടത്തിന്റെ താഴെ നിലയുടെ...

500 കിലോ തൂക്കമുള്ള തിരണ്ടി വലയില്‍ കുടുങ്ങി

മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് 500 കിലോ തൂക്കമുള്ള തിരണ്ടിയെ കിട്ടി. ബുധനാഴ്ച പൊന്നാനിയില്‍നിന്ന് കടലില്‍ പോയ ബോട്ടിനാണ് കൂറ്റന്‍തിരണ്ടി ലഭിച്ചത്. വലയില്‍ കുടുങ്ങിയ തിരണ്ടിയെ വളരെ പ്രയാസപ്പെട്ട് കെട്ടിവലിച്ചാണ് പൊന്നാനി ഹാര്‍ബറിലെത്തിച്ചത്.   കരയിലെത്തിച്ച തിരണ്ടിയെ പിന്നീട് ചമ്രവട്ടം...

യു.ഡി.എഫിനോട്‌ വിയോജിപ്പുണ്ടെങ്കില്‍ മെമ്പര്‍മാര്‍ രാജിവെക്കണം: മുസ്ലിംലീഗ്‌

തനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ യു.ഡി.എഫ്‌. ഭരണസമിതിയോട്‌ വിയോജിപ്പുള്ള മെമ്പര്‍മാര്‍ എത്രയും വേഗം രാജിവച്ച്‌ ജനവിധി തേടുകയാണ്‌ വേണ്ടതെന്ന്‌ താനൂര്‍ നിയോജക മണ്ഡലം മുസ്ലിംലീഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട താനാളൂര്‍ പഞ്ചായത്ത്‌ ഭരണസമിതിയെ കുതിരക്കച്ചവടത്തിലൂടെ...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്.

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

: ഭര്‍തൃമതിയും താമരശ്ശേരി സ്വദേശിയുമായ യുവതിയെ പീഡിപ്പിച്ച ഏഴംഗ സംഘത്തിലെ രണ്ടുപേരെക്കൂടി മലപ്പുറം പോലീസ് പിടികൂടി. ഒരാളെ താമരശ്ശേരി പോലീസ് നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. മലപ്പുറം പാണക്കാട് സ്വദേശികളായ കുന്നത്തൊടി ജാഫര്‍ സാദിഖ് (24), തെക്കേപ്പുറം വീട്ടില്‍ അലി (32) എന്നിവരെയാണ് മലപ്പുറം സി.ഐ...

തിരൂര്‍ ഡയാലിസിസ് സെന്റര്‍: സി.പി.എം അക്രമത്തിനെതിരെ വന്‍പ്രതിഷേധം

ജില്ലാ ആസ്പത്രിയില്‍ സജ്ജീകരിച്ച ഡയാലിസിസ് സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടെ അക്രമം അഴിച്ചുവിട്ട സി.പി.എം കാപാലികതക്കെതിരെ തിരൂരില്‍ പ്രതിഷേധം കത്തിയാളി.    മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന...

തൊഴിലുറപ്പില്‍ സമ്പൂര്‍ണ്ണ പട്ടികജാതി രജിസ്‌ട്രേഷന്‍; തിരൂരങ്ങാടി ബ്ലോക്കിന് നേട്ടം

തൊഴിലുറപ്പ് പദ്ധതിയില്‍ സമ്പൂര്‍ണ്ണ പട്ടികജാതി രജിസ്‌ട്രേഷന്‍ നടത്തിയ ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി തിരൂരങ്ങാടിയെ പ്രഖ്യാപിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയാണ് പ്രഖ്യാപനംനടത്തിയത്. ഗ്രാമവികസന വാരാഘോഷ ഉദ്ഘാടനവും എം.എല്‍.എ...

താനൂര്‍ ദേവധാര്‍ മേല്‍പ്പാലം പ്രവര്‍ത്തി അന്തിമഘട്ടത്തിലേക്ക്.

റെയില്‍വേ ലൈനിന് കുറുകെ മേല്‍പ്പാലത്തിന്റെ സ്പാനുകള്‍ സ്ഥാപിക്കുന്ന പണി ഇന്ന് തുടങ്ങി  താനൂര്‍ തിരൂര്‍ കോഴിക്കോട് റൂട്ടിലെ ശേഷിക്കുന്ന പ്രധാന ഗെയറ്റ് അടവുകളിലൊന്നായ ദേവധാര്‍  റെയില്‍വേ ഗെയറ്റ്് ഓര്‍മ്മയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍. മേല്‍പ്പാലത്തിന്റെ പണി...

സഹോദരപുത്രന്‍ 58 കാരനെ വെട്ടിപരുക്കേല്‍പ്പിച്ചു

സഹോദരന്റെ മകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച 58കാരനെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂര്‍ ഇക്കു റോഡില്‍ കാരാട്ട്‌ അബ്‌ദുല്‍ അസീസിനാണു പരുക്കേറ്റത്‌. സംഭവത്തില്‍ അബ്‌ദുല്‍ അസീസിന്റെ സഹോദരനായ കാരാട്ട്‌ മൂഹമ്മദ്‌ ഹാജിയുടെ മകന്‍ ഫൈസല്‍ (42)നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു....

എ പി വിഭാഗം സുന്നി പ്രവര്‍ത്തകരുടെ സി ഐ ഓഫീസ്‌ മാര്‍ച്ച്‌ നാളെ

എളങ്കൂര്‍ മഹല്ല്‌ ട്രഷററും യൂണിറ്റ്‌ എസ്‌ വൈ എസ്‌ പ്രസിഡണ്ടുമായിരുന്ന തിരുത്തിയില്‍ അബുഹാജിയുടെ മരണത്തിനുത്തരവാദികളെ അറസ്‌റ്റ് ചെയ്ണയമെന്നാവശ്യപ്പെട്ട്‌ എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാളെ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ കാര്യാലയത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തും....