മലപ്പുറം ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കും

മലപ്പുറത്ത് ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മാമ്പുഴക്കരിയില്‍ കുട്ടനാട് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സംസ്ഥാനത്ത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടയ്ക്ക് 4,160 പേര്‍ അപകടങ്ങളില്‍ മരിച്ചു. പതിനാലായിരത്തിലധികം പേര്‍ക്ക് അംഗവൈകല്യമുണ്ടായി. അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ പ്രധാന കാരണം ഡ്രൈവര്‍മാരുടെ അറിവില്ലായ്മയും അശ്രദ്ധയുമാണ്. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ജില്ലാ, മേഖലാ സംസ്ഥാന തലങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. 
തോമസ്ചാണ്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. മാരായ എ.എ. ഷുക്കൂര്‍, കെ.സി. ജോസഫ്, വെളിയപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാല്‍, ലിസമ്മ സക്കറിയ, ജോസഫ് ചേക്കോടന്‍, ഫാ. തോമസ് പീലിയാനിക്കല്‍, കെ. ഗോപകുമാര്‍, കെ.കെ. അശോകന്‍, എം.ആര്‍. സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് സ്വാഗതവും എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എം. സെയ്ദ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Search site