ദേശീയപാതയില്‍ താഴേ ചേളാരിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരന് മരിച്ചു. താഴേ ചേളാരി വലിയചാലിയില് പറപ്പൂക്കടവത്ത് മാട്ടറ അബ്ദുറഹ്മാന് മുസ്ലിയാരുടെ മകന് അബ്ദുസമദ് (49) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. പടിക്കല്‍ ദില്‍ഷ ടെക്സ്റ്റെയില്‍സിലെ കാഷ്യറാണ് സമദ്. സുഹൃത്തിന്റെ ബൈക്കില്‍ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ചേളാരി ചുള്ളോട്ടുപറമ്പ് റോഡിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സമദ് റോഡിലേക്ക് തലയിടിച്ചു വീണു.
ബൈക്കോടിച്ചിരുന്ന ചെമ്മാട് കരിപറമ്പ് ചെറുപറമ്പത്ത് രാജന്റെ മകന് റിജിന്‍ (19), ചേളാരി വൈക്കത്തുപാടം പി.ഫായിസ് എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഹൈവേ പോലീസിന്റെ വാഹനത്തില്‍ ആദ്യം രാമനാട്ടുകരയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. സാരമായി പരിക്കേറ്റ സമദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും 11.40 ഓടെ മരിച്ചു. റുഖിയയാണ് സമദിന്റെ മാതാവ്. ഭാര്യ: താഹിറ. മക്കള്‍: ഫാത്തിമ സുഹറ, സക്കീന, ബാസിദ്, ആദില്‍, ത്വയ്യിബ. മരുമക്കള്‍: സബാബ് (ചേളാരി), ഇബ്രാഹിം (ചെമ്മാട്).