ആശ്വാസത്തോടെ അബ്ദുള്ളക്കോയയുടെ കുടുംബം

സദ്ദാംബീച്ചിലെ വളപ്പില്‍ വീട്ടില്‍ കഴിഞ്ഞ എട്ടുമാസം തളംകെട്ടിനിന്ന ആകുലതകള്‍ക്കറുതിയായി. ഇറാന്‍ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന വളപ്പില്‍ അബ്ദുള്ളക്കോയയുടെ എഴുപത്തിയഞ്ചു വയസ്സുള്ള മാതാവ് ബീപാത്തു, അബ്ദുള്ളക്കോയയുടെ ഭാര്യ സുഹറാബി, നാലുമക്കള്‍ എന്നിവരടങ്ങിയ കുടുംബമാണ് മോചിതനായ തങ്ങളുടെ കുടുംബനാഥന്‍ ബോബെയിലെത്തിയെന്നറിഞ്ഞ് സന്തോഷിക്കുന്നത്. 
 
 അബ്ദുള്ളക്കോയ താനൂര്‍ സ്വദേശികളായ മുഹമ്മദ് ഖാസിം, കെ.പി. കോയ എന്നിവരോടൊപ്പം ബുധനാഴ്ച നാട്ടിലെത്തും.
 
 അല്‍ജുബൈല്‍ കെ.എം.സി.സി പ്രവര്‍ത്തകരോടും മോചനത്തിന് ശ്രമിച്ച മറ്റെല്ലാവരോടും നന്ദിയുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി, മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി, പി.എം.എ. സലാം കേന്ദ്രമന്ത്രി ഇ. അഹമ്മദ് എന്നിവരും മോചനത്തിന് ശ്രമിച്ചവരില്‍ ഉള്‍പ്പെടുന്നു.