വോയേജര്‍ സൗരയൂഥം വിട്ടകന്നു; ചരിത്രമുഹൂര്‍ത്തമെന്ന് നാസ

സൗരയൂഥത്തിലെ ഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിന് അഞ്ചുവര്‍ഷത്തെ ദൗത്യകാലാവധി നിശ്ചയിച്ച് നാസ വിക്ഷേപിച്ച വോയേജര്‍ ഒന്ന്,രണ്ട് പേടകങ്ങള്‍ 36 വര്‍ഷത്തെ വിജയകരമായ ദൗത്യത്തിനൊടുവില്‍ സൗരയൂഥ പരിധി വിട്ട് പുറത്തുപോയി. വോയേജര്‍ ഒന്നിന്‍െറ പരിസരത്തിന് മാറ്റം വന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു. പേടകത്തിലെ ‘പ്ളാസ്മ വേവ് സെന്‍സര്‍’ (പി.ഡബ്ള്യു.എസ്) ആണ് സൗരയൂഥം കടന്നതിന്‍െറ വ്യക്തമായ തെളിവ് നല്‍കിയത്. സൂര്യനില്‍നിന്ന് 1900 കോടി കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ വോയജറുള്ളത്. 
 
മനുഷ്യന്‍ ചന്ദ്രനില്‍ കാലെടുത്തുകുത്തിയതു പോലെ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇതൊരു നാഴികക്കല്ലാണ്. ‘വളരെ ആശ്ചര്യമായിരിക്കുന്നു. 40 വര്‍ഷംമുമ്പ് വോയേജര്‍ വിക്ഷേപിക്കുമ്പോള്‍ ഒരു ബഹിരാകാശ പേടകത്തെ സൗരയൂഥത്തിന് പുറത്ത് നക്ഷത്രാന്തര ലോകത്തേക്ക് അയക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ ഇന്ന് സഫലമായി. ഈ നേട്ടത്തില്‍ ശാസ്ത്രലോകത്തിന് അഭിമാനിക്കാം’ -എഡ്സ്റ്റണ്‍ പറഞ്ഞു.
 സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിര്‍മിത പേടകമാണ് വോയേജര്‍. വോയേജര്‍ ഒന്ന് എവിടെയാണുള്ളതെന്ന കാര്യം കഴിഞ്ഞ ഒരു വര്‍ഷമായി ശാസ്ത്രലോകം ചര്‍ച്ച ചെയ്യുകയായിരുന്നു. സൗരയൂഥം വിട്ടുപോയെന്നും ഇല്ളെന്നും വാദമുണ്ടായി.
 
1977ല്‍ നാസ വിക്ഷേപിച്ച പേടകം 1877 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് സൗരയൂഥ അതിര്‍ത്തി കടന്നത്. മണിക്കൂറില്‍ 59,000 കിലോമീറ്റര്‍ വേഗത്തിലാണ് വോയജര്‍ ഒന്ന് സഞ്ചരിക്കുന്നത്. 17 മണിക്കൂര്‍ കൊണ്ടാണ് ഭൂമിയില്‍നിന്നയക്കുന്ന സന്ദേശങ്ങള്‍ വൊയേജറിലത്തെുന്നത്.
 
2012 ആഗസ്റ്റ് 25ന് വോയേജര്‍ സൗരയൂഥം കടന്നെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 2012 ആഗസ്റ്റ് 25ന് വോയേജര്‍ ഒന്ന് പേടകം ഭൂമിയില്‍നിന്ന് 121 അസ്ട്രോണമിക്കല്‍ യൂനിറ്റ് അകലെയായിരുന്നു. സൂര്യനും ഭൂമിയും തമ്മിലുള്ള അകലമാണ് ഒരു അസ്ട്രോണമിക്കല്‍ യൂനിറ്റ്. വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനായിരുന്നു വോയജര്‍ ഒന്ന്, രണ്ട് എന്നിവ വിക്ഷേപിച്ചത്.
 
1980ല്‍ വ്യാഴത്തിന്‍െറയും ശനിയുടെയും വ്യക്തമായ ചിത്രങ്ങളെടുത്ത വോയജര്‍ പിന്നീട് സൗരയൂഥത്തിന്‍െറ ബാഹ്യാതിര്‍ത്തിയിലേക്ക് പ്രയാണം തുടരുകയായിരുന്നു. സൂര്യന്‍െറ സ്വാധീന പരിധിയില്‍ ഇപ്പോള്‍ വോയേജര്‍ ഇല്ളെന്ന് നാസ സ്ഥിരീകരിച്ചു. വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവ സന്ദര്‍ശിച്ച മനുഷ്യനിര്‍മിത പേടകമാണ് വോയേജര്‍.

Search site