ഭര്‍ത്താവിന് ചുംബിക്കാനറിയാത്തതിനാല്‍ വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചു. കെയ്റോയിലെ നസര്‍ പട്ടണത്തിലാണ് സംഭവം. ഭര്‍ത്താവായ സമിയില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് റിഹാം എന്ന യുവതിയാണ് കോടതിയിലെത്തിയത്.
വിവാഹമോചനം നടന്നില്ലെങ്കില്‍ താന്‍ അന്യ പുരുഷന്മാരുമായി അവിഹിത ബന്ധത്തിലേര്‍പ്പെടുമെന്നും റിഹാം കോടതിയില്‍ അറിയിച്ചു. വിവാഹമുറപ്പിച്ച സമയത്തും സമി തണുപ്പനും പരുക്കനും സഹിഷ്ണുത ഇല്ലാത്തവനുമായിരുന്നെന്ന് റിഹാം പറയുന്നു. വിവാഹശേഷം മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിന് താന്‍ സമ്മതം മൂളിയത്. എന്നാല്‍ ആദ്യരാത്രിയില്‍ തന്നെ സമി തനിക്ക് യോജിച്ചവനല്ലെന്ന് മനസ്സിലാക്കിയെന്നും റിഹാം പറഞ്ഞു.
അയാള്‍ക്കൊരിക്കലും എന്നെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ഭര്‍ത്താവിന്റെ കടമകള്‍ അദ്ദേഹം നിറവേറ്റിയിട്ടുണ്ട്. എന്നാല്‍ എങ്ങനെ ചുംബിക്കണമെന്നുപോലും അദ്ദേഹത്തിനറിയില്ല. ഇതൊരു നിസാര കാര്യമാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാലിത് ഗൗരവമേറിയ കാര്യം തന്നെയാണെന്നും അവര്‍ പറഞ്ഞു.
ഭര്‍ത്താവിനേയും സമൂഹത്തേയും സര്‍വോപരി ദൈവത്തേയും ഭയമുള്ളതുകൊണ്ടാണ് അവിഹിതബന്ധങ്ങളില്‍ ചെന്ന് ചാടാതിരുന്നതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. മാനസികമായും ശാരീരികമായും താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും റിഹാം കൂട്ടിച്ചേര്‍ത്തു.