പ്രിയദര്‍ശന്റെ ഗീതാഞ്ജലി

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ബി.പി. വിജയകുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍'മണിച്ചിത്രത്താഴി'ലെ സണ്ണി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 
 
 കീര്‍ത്തി സുരേഷാണ് നായിക. നിഷാല്‍മധു, സിദ്ദിഖ്, ഇന്നസെന്റ്, നാസര്‍, ഗണേഷ്‌കുമാര്‍, ഹരിശ്രീ അശോകന്‍, സീമ തുടങ്ങിയവരും താരങ്ങളാണ്. തിരക്കഥ അഭിലാഷ് നായര്‍, സംഭാഷണം ഡെന്നീസ് ജോസഫ്, ഒ.എന്‍.വി.യുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു.

Search site